World

ജമാഅത്ത് നേതാവ് നിസാമിയെ ധക്ക സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി

ധക്ക: ബംഗ്ലാദേശില്‍ യുദ്ധക്കുറ്റം ആരോപിച്ച് വധശിക്ഷയ്ക്കു വിധിച്ച ജമാഅത്ത് ഇസ്‌ലാമി നേതാവ് മുതിയുര്‍ റഹ്മാന്‍ നിസാമിയെ സബേര്‍ബന്‍ ജയിലില്‍ നിന്നു ധക്ക സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. വധശിക്ഷ ഉടനെ നടപ്പാക്കുന്നതിനു മുന്നോടിയായാണ് നടപടി. സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ നിസാമിയെ കഴിഞ്ഞദിവസം രാത്രി ധക്കയിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയെന്നും ഇവിടെ വച്ച് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിസാമിയെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. സുപ്രിംകോടതി വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ കാത്തിരിക്കുകയാണ് ജയില്‍ അധികൃതര്‍. അതേസമയം, എപ്പോള്‍ വധശിക്ഷ നടപ്പാക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും ഏതാനും നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അസദുസ്സമാന്‍ കമാല്‍ പിടിഐയോടു പറഞ്ഞു. വധശിക്ഷയ്‌ക്കെതിരേ നിസാമി സമര്‍പ്പിച്ച അവസാനത്തെ അപ്പീല്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സുപ്രിംകോടതി തള്ളിയത്. 1971ലെ വിമോചന യുദ്ധകാലത്ത് പാകിസ്താന്റെ പക്ഷം ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നാണ് നിസാമിക്കെതിരേ ചുമത്തിയ കുറ്റം.
Next Story

RELATED STORIES

Share it