ജമാഅത്തുദ്ദഅ്‌വ പാകിസ്താനില്‍ ദാറുല്‍ ഖദാ ശരീഅ ആരംഭിച്ചു

ലാഹോര്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ഹാഫിസ് സയ്യിദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദഅ്‌വ പാകിസ്താനില്‍ സമാന്തര കോടതി ആരംഭിച്ചതായി റിപോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ചതുബുര്‍ജിയിലെ ജാമിഅ ഖാദിസയാണ് ദാറുല്‍ ഖദാ ശരീഅ എന്ന കോടതിയുടെ ആസ്ഥാനം. അതേസമയം രാജ്യത്തെ നീതിന്യായ സംവിധാനത്തിന് സമാന്തരമായല്ല കോടതി ആരംഭിച്ചതെന്ന് ജമാഅത്തുദ്ദഅ്‌വ വക്താവ് യഹ്‌യ മുജാഹിദ് പറഞ്ഞു. തര്‍ക്കപരിഹാര കേന്ദ്രമെന്ന നിലയിലാണ് ദാറുല്‍ ഖദാ ശരീഅ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
എളുപ്പത്തിലും വേഗത്തിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് കോടതി ആരംഭിച്ചതെന്ന് ജമാഅത്തുദ്ദഅ്‌വ അറിയിച്ചു. സ്വത്തുതര്‍ക്കം സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ സിവില്‍ കേസുകളാണ് പരിഗണിക്കുക.
Next Story

RELATED STORIES

Share it