ജമാഅത്തുദ്ദഅ്‌വയും എഫ്‌ഐഎഫും നിരോധിത സംഘടനകളല്ല: പാകിസ്താന്‍

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ജമാഅത്തുദ്ദഅ്‌വയും(ജെയുഡി) ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷനും (എഫ്‌ഐഎഫ്) നിരോധിത സംഘടനകളല്ലെന്നു പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി.
ഈ സംഘടനകള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അതേസമയം, ലശ്കറെ ത്വയ്യിബ (എല്‍ഇടി) രാജ്യത്തു നിരോധിക്കപ്പെട്ട സംഘടനയാണെന്നും സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്ത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനുശേഷം എല്‍ഇടിക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.
യുഎന്നിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2008ല്‍ ജെയുഡിയും 2012ല്‍ എഫ്‌ഐഎഫും നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അതിനിടെ ജമാഅത്തുദ്ദഅ്‌വയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ സംഘടനാനേതാവ് ഹാഫിസ് സഈദ് കോടതിയില്‍.
അഭിഭാഷകന്‍ എ കെ ഡോഗര്‍ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്. ഹരജി കോടതി സ്വീകരിച്ചിട്ടുണ്ട്.
ജെയുഡിയും എഫ്‌ഐഎഫും കാരുണ്യപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ലശ്കറെ ത്വയ്യിബയുമായി ബന്ധമില്ലെന്നും ഡോഗര്‍ കോടതിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it