Flash News

ജപ്പാന് ആറ് ഗോള്‍ ജയം, മെക്‌സിക്കോയ്ക്ക് സമനില

ജപ്പാന് ആറ് ഗോള്‍ ജയം, മെക്‌സിക്കോയ്ക്ക് സമനില
X

ഗുവാഹത്തി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ജപ്പാന് തകര്‍പ്പന്‍ ജയം. ഹോണ്ടുറാസിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ജപ്പാന്‍ പൂട്ടിക്കെട്ടിയത്. കെയ്‌റ്റോ നകാമുറയുടെ (22, 30, 43) ഹാട്രിക്കാണ് ജപ്പാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കുബോ (45),മിയാഷിറോ (51), സുസുക്കി (90) എന്നിവരാണ് ജപ്പാന്റെ മറ്റ് സ്‌കോറര്‍മാര്‍. അതേ സമയം 36ാം മിനിറ്റില്‍ പലാസിയോസാണ് ഹോണ്ടുറാസിന്റെ ആശ്വാസ ഗോള്‍ നേടിയത്.
അതേ സമയം ഇറാഖ് - മെക്‌സിക്കോ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. 16ാം മിനിറ്റില്‍ ദാവൂദിലൂടെ ഇറാഖ് ആദ്യം അക്കൗണ്ട് തുറന്നെങ്കിലും 51ാം മിനിറ്റില്‍ ഡി ല റോസയിലൂടെ മെക്‌സിക്കോ ഗോള്‍ മടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it