ജപ്പാന്‍ സൈന്യത്തിന്റെ സ്ത്രീ പീഡനം: ആബെ മാപ്പുപറഞ്ഞു

സോള്‍: രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ സൈന്യം ദക്ഷിണ കൊറിയന്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയതില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ മാപ്പു പറഞ്ഞു.
ഇരകള്‍ക്ക് ഒരു ബില്യണ്‍ യെന്‍ നഷ്ടപരിഹാരം നല്‍കാനും ജപ്പാനും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കും തടസ്സമായി നില്‍ക്കുന്ന വിഷയത്തിനും അന്തിമ പരിഹാരമായിരിക്കും ഇതെന്ന് ഇരു രാഷ്ട്രനേതാക്കന്‍മാരും അംഗീകരിച്ചു. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ജപ്പാന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിഡ ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രി യുന്‍ ബ്യൂങ് സേയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഇക്കാര്യം പുറത്തുവിട്ടത്.
സംഭവത്തില്‍ ഇരകളായ സ്ത്രീകള്‍ ശാരീരികവും മാനസികവുമായി അനുഭവിക്കേണ്ടി വന്ന യാതനകളില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ഇതില്‍ പ്രധാനമന്ത്രി ആബെ പശ്ചാത്താപം നടത്തിയതായും കിഷിഡ പ്രസ്താവനയില്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളോളം പഴക്കമുള്ള പ്രശ്‌നത്തിനു പരിഹാരമായതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രചര്‍ച്ചകള്‍ ത്വരിതഗതിയിലാവുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it