ജപ്പാന്‍: ശാസ്ത്രജ്ഞയുടെ ഡോക്ടറേറ്റ് റദ്ദാക്കി

ടോക്കിയോ: ജപ്പാനില്‍ വിത്തുകോശ വിവാദത്തിലുള്‍പ്പെട്ട ശാസ്ത്രജ്ഞയുടെ ഡോക്ടറേറ്റ് വസേദ സര്‍വകലാശാല റദ്ദാക്കി. 32കാരിയായ ഹരുകോ ഒബോകാടയുടെ ഡോക്ടറേറ്റാണു പിന്‍വലിച്ചത്. വിത്തുകോശങ്ങള്‍ സംബന്ധിച്ച പഠനഫലങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയായവരിലെ കോശങ്ങളെ പാകപ്പെടുത്തി വിത്തുകോശങ്ങളാക്കാമെന്ന കണ്ടെത്തലാണ് ഇവര്‍ നടത്തിയത്. 2014 ജനുവരിയില്‍ ജപ്പാനിലെ റികന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒബോകാടയുടെ പഠനഫലത്തെ സ്വാഗതം ചെയ്തിരുന്നു.
എന്നാല്‍, ഇവരുടെ പഠനം സംബന്ധിച്ചു പിന്നീട് സംശയങ്ങള്‍ ഉയര്‍ന്നുവന്നു. തെറ്റുകളും തെറ്റിധാരണാജനകമായ വസ്തുതകളും കണ്ടെത്തിയതിനെത്തുടര്‍ന്നു പഠനം വിവാദമാവുകയായിരുന്നു. ഗവേഷണ പ്രബന്ധത്തില്‍ തിരുത്തല്‍ വരുത്താന്‍ സമയമനുവദിച്ചെങ്കിലും തിരുത്തിയ പ്രബന്ധം ഇവര്‍ സമര്‍പ്പിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it