ജപ്പാന്‍ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക്

ടോക്കിയോ: ലോകത്തിലെ മൂന്നാമത്തെ സമ്പദ്ഘടനയായ ജപ്പാന്‍ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നു. സമ്പദ്ഘടന മൂന്നാം പാദത്തിലേക്കു കടന്നപ്പോള്‍ .8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാംപാദത്തില്‍ .7ശതമാനം കുറവു രേഖപ്പെടുത്തിയതോടെ തന്നെ മൂന്നാംപാദത്തിലെ തകര്‍ച്ച ഏറക്കുറേ പ്രതീക്ഷിച്ചിരുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷം ജപ്പാന്‍ നാലുതവണ മാന്ദ്യം നേരിട്ടിട്ടുണ്ട്. വാര്‍ഷിക കണക്കെടുക്കുമ്പോള്‍ രണ്ടാംപാദത്തേക്കാള്‍ മൂന്നാംപാദത്തില്‍ .2 ശതമാനം കുറവു രേഖപ്പെടുത്തി. .1 കുറവു രേഖപ്പെടുത്തുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്.
Next Story

RELATED STORIES

Share it