World

ജപ്പാന്‍ ദ്വീപില്‍ അമൂല്യ ധാതുശേഖരം

ടോക്കിയോ: ലോകത്തെ സാമ്പത്തിക വ്യവസ്ഥയെ തന്നെ സ്വാധീനിക്കാന്‍ കഴിവുള്ള അമൂല്യ ധാതുശേഖരം പസഫിക് സമുദ്രത്തില്‍ ജാപ്പനീസ് ദ്വീപില്‍ കണ്ടെത്തിയതായി ഗവേഷകര്‍.
ജപ്പാന്‍ തീരത്ത് നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള മിനാമിതോറി ദ്വീപിനടുത്ത് ആഴക്കടല്‍ ചളിയിലാണ് അപൂര്‍വ മൂലകങ്ങളടങ്ങുന്ന ധാതുക്കളുടെ ശേഖരം കണ്ടെത്തിയിരിക്കുന്നതെന്നു ജാപ്പനീസ് ഗവേഷകര്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണുകള്‍, മിസൈല്‍ സംവിധാനങ്ങള്‍, റഡാര്‍ ഉപകരണങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന ധാതുക്കള്‍ ഈ മണ്ണില്‍ അടങ്ങിയിരിക്കുന്നു.കാമറ ലെന്‍സുകള്‍, സെല്‍ഫോണ്‍ സ്‌ക്രീനുകള്‍, സൂപ്പര്‍ കണ്ടക്ടറുകള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന യിട്രിയവും പുതുതായി കണ്ടെത്തിയ ധാതുശേഖരത്തില്‍പ്പെടും.
1.6 കോടി ടണ്‍ വരുന്ന ധാതുക്കളാണ് ദ്വീപില്‍ കണ്ടെത്തിയത്. ഏകദേശം 780 വര്‍ഷത്തോളം പ്രയോജനപ്പെടാവുന്ന യിട്രിയം, 620 വര്‍ഷത്തോളം ഉപയോഗിക്കാവുന്ന യൂറോപിയം, 420 വര്‍ഷത്തോളം ഉപയോഗിക്കാവുന്ന അത്രയും ടെര്‍ബിയം, 730 വര്‍ഷത്തോളം പ്രയോജനപ്പെടുന്ന ഡിസ്‌പ്രോസിയം എന്നിവ ഇതില്‍ ഉള്‍പ്പെടും. അപൂര്‍വവും അത്യാവശ്യവുമായ മൂലകങ്ങള്‍ ലോകത്തിന് അനായാസം നല്‍കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.  2015ലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ അപൂര്‍വ ധാതുക്കളുടെ ഉല്‍പാദനത്തിന്റെ 95 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്.  ചൈനയെ ആശ്രയിച്ചാണ് ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവയുടെ വില തീരുമാനിക്കുന്നത്.
Next Story

RELATED STORIES

Share it