kannur local

ജപ്പാന്‍ ജ്വരം; അഴിയൂരില്‍ കൊതുക് നിര്‍മാര്‍ജനത്തിന് സമഗ്ര പദ്ധതി

മാഹി: കൊതുക് നിര്‍മാര്‍ജനത്തിനും പരിസര ശുചീകരണത്തിനുമായി അഴിയൂര്‍ പഞ്ചായത്തില്‍ സമഗ്ര പദ്ധതി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പരിസരങ്ങളിലും  പ്രത്യേക പരിശോധന നടത്താന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. വെള്ളച്ചാല്‍ ഭാഗത്ത് ജപ്പാന്‍ ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനമുണ്ടായത്. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കും. അജൈവ മാലിന്യങ്ങള്‍ കയറ്റി അയക്കും. ആരോഗ്യ സംരക്ഷണത്തിനായി ഓരോ വാര്‍ഡുകള്‍ക്കും 10,000 രൂപ വീതം സഹായധനം നല്‍കും.
ദേശീയപാതയിലടക്കം രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ പട്രോളിങ് ഊര്‍ജിതമാക്കും. ജപ്പാന്‍ ജ്വരം കണ്ടത്തെിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുന്നസീര്‍ പറഞ്ഞു. ദേശീയപാതയിലെയും, പഞ്ചായത്ത് റോഡുകളിലെയും ഓടകള്‍ കൊതുകു വളര്‍ത്തു കേന്ദ്രങ്ങളായി മാറുന്നതായി യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ഇത് ശുചീകരിക്കാനുള്ള നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു.
Next Story

RELATED STORIES

Share it