Kollam Local

ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു : ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയില്ല



ഓയൂര്‍: ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായിട്ടും അറ്റകുറ്റപ്പണികള്‍ക്ക് നടപടിയില്ല. മരുതമണ്‍പള്ളി കാറ്റാടി റോഡില്‍ റബ്ബര്‍ പ്രോസസിംഗ് സൊസൈറ്റിക്കു സമീപം  കഴിഞ്ഞ പത്ത് ദിവസമായി ജലം പൊട്ടി ഒഴുകുകയാണ്. റോഡിലെ ടാര്‍ ചെയ്ത ഭാഗത്താണ് കുഴല്‍ പൊട്ടിയിരിക്കുന്നത്. രാപ്പകല്‍ ഭേദമെന്യേ ആയിരക്കണക്കിന് ലിറ്റര്‍ ജലമാണ് ഇവിടെ നഷ്ടപ്പെടുന്നത്. വിവരം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം നൂറ്റമ്പത് മീറ്റര്‍ താഴെയുള്ള തോട്ടില്‍ പതിക്കുകയാണ്. കാറ്റാടി-ഓയൂര്‍ റോഡിലും രണ്ടു സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി ജലം പാഴാവുകയാണ്. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.——
Next Story

RELATED STORIES

Share it