Sports

ജപ്പാനെ തകര്‍ത്ത് ബ്രസീല്‍



പാരീസ്: അഞ്ചു വട്ടം ലോക ചാംപ്യന്‍മാരായ ബ്രസീല്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനെ 3-1 ന് കീഴടക്കി. എല്ലാ അര്‍ത്ഥത്തിലും അലസരായി കളിച്ച ജപ്പാനെ ഗോളി എയ്ജി കവാശിമയുടെ  മിടുക്കില്‍ മാത്രമാണ് അല്‍പമെങ്കിലും ബ്രസീലിനെ തളയ്ക്കാനായത്. വിസില്‍ മുഴങ്ങി 10ാം മിനിറ്റില്‍ തന്നെ ബ്രസീലിനനുകൂലമായി ലഭിച്ച പെനല്‍റ്റി സൂപ്പര്‍ താരം നെയ്മറാണ്  ഗോളാക്കിയത്. 17ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനല്‍റ്റിയും ക്യാപ്റ്റന്‍ വില്ല്യന്‍ നെയ്മറിനെ ഏല്‍പ്പിച്ചു. എന്നാല്‍  ജപ്പാന്‍ ഗോളിയുടെ അത്യുഗ്രന്‍ സേവില്‍  ഷോട്ട് ലക്ഷ്യം കണ്ടില്ല. എങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ മാര്‍സെലോയുടെ ഉഗ്രന്‍ ഗോള്‍ ആ പിഴവ് നികത്തി. പിന്നീട് 36ാം മിനിറ്റില്‍ ഡാനിലോയില്‍ നിന്നും ലഭിച്ച പന്ത് ഗബ്രിയേല്‍ ജീസസ് ജപ്പാന്‍ വലയിലെത്തിച്ചു. പിന്നീട് ഗോളിനായി കിണഞ്ഞു ശ്രമിച്ച ജപ്പാനെ കാഴ്ചക്കാരാക്കി ബ്രസീല്‍ അക്രമണപ്രഹരത്തിന്റെ മൂര്‍ച്ചകൂട്ടി. പിന്നീട് രണ്ടാം പകുതിയിലും വിയര്‍ത്തു കളിച്ച ജപ്പാന്റെ പോരാട്ടം ആശ്വാസം കണ്ടത് 63ാം മിനിറ്റിലാണ്. കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലുടെ ടൊമോക്കി മകിനോ ഗോളാക്കി മാറ്റി. സമനിലക്കു വേണ്ടി പൊരുതിക്കളിച്ച ജപ്പാന് പിന്നീട് ഗോളുകളൊന്നും നേടാനായില്ല.
Next Story

RELATED STORIES

Share it