World

ജപ്പാനില്‍ മുസ്‌ലിംകള്‍ക്ക് സ്വാഗതമോതി സഞ്ചരിക്കുന്ന പള്ളി

ടോക്കിയോ: നീലയും വെള്ളയും കലര്‍ന്ന വലിയ ട്രക്ക് ടോക്കിയോവിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനു പുറത്തെത്തി. വാഹനത്തിന്റെ ഡോറുകള്‍ തുറന്നു. “വെല്‍കം റ്റു ദ മൊബൈല്‍ മോസ്‌ക്. ടയോട്ട സിറ്റിയിലെ ടയോട്ട ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്താണ് ആദ്യ മൊബൈല്‍ മോസ്‌ക് ഫഌഗ് ഓഫ് ചെയ്തത്. 2020ലെ സമ്മര്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന അതിഥികളെ സ്വീകരിക്കാനായാണ് ഈ മൊബൈല്‍ മസ്ജിദ് തയ്യാറാക്കിയത്. ഒളിംപിക്‌സിനായി ജപ്പാനിലെത്തുന്ന മുസ്‌ലിംകള്‍ക്ക് സൗകര്യം ചെയ്തു നല്‍കാന്‍ വേണ്ടിയാണ് ഇത് തയ്യാറാക്കിയത്. ഒളിംപിക്‌സിലെ വ്യത്യസ്ത വേദികളിലേക്ക് മൊബൈല്‍ മസ്ജിദ് സഞ്ചരിക്കും. ടോക്കിയോ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഇവന്റ്‌സ് കമ്പനി ആണ് ഈ വേറിട്ട സൗകര്യം ഒരുക്കിയിരിക്കുന്നത്.
50 പേര്‍ക്ക് ഒരേ സമയം നമസ്‌കരിക്കാവുന്ന 48 സ്‌ക്വയര്‍ മീറ്റര്‍ വലുപ്പത്തിലുള്ള ട്രക്ക് ആണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 25 ടണ്‍ ഭാരമുള്ള വാഹനത്തിലെ പ്രവേശന കവാടം വാഹനത്തിലേക്കു തന്നെ മടക്കിവയ്ക്കാവുന്ന രൂപത്തിലുള്ളതാണ്. വുദൂ എടുക്കാനുള്ള ടാപ്പുകളും വാഷിങ് ഏരിയയും ശീതീകരിച്ച വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
മുസ്‌ലിംകള്‍ക്ക് മാത്രം സൗകര്യം ചെയ്തു നല്‍കുന്നതിന്റെ ഭാഗമായല്ല ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും മറിച്ച് ജപ്പാന്‍ അന്താരാഷ്ട്ര സമൂഹത്തെ പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണെന്നും ടോക്കിയോയിലെ യസു പ്രൊജക്റ്റ് സിഒ യസുഹരു ഇന്നോ പറഞ്ഞു. ജപ്പാന്‍ അതിഥികളെ സ്വീകരിക്കുന്നതില്‍ തുറന്ന സമീപനം കൈക്കൊള്ളുന്നവരാണ്. ജപ്പാന്റെ ആതിഥേയ മര്യാദ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it