World

ജപ്പാനില്‍ ഭൂചലനം: മൂന്ന് പേര്‍ കൊല്ലപെട്ടു

ജപ്പാനില്‍ ഭൂചലനം: മൂന്ന് പേര്‍ കൊല്ലപെട്ടു
X


ടോക്യോ: ജപ്പാനില്‍ ഒസാക്ക നഗരത്തിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.മാരകമായി പരിക്കേറ്റ നിരവധി പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
റിക്ടര്‍ സ്‌കെയിലില്‍ 6.1 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തിന് പിന്നാലെ കൂറ്റന്‍ മതില്‍ തകര്‍ന്നുവീണാണ് മരണം ഉണ്ടായത്. ജപ്പാന്‍ സമയം രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഈ സമയത്ത് ആളുകള്‍ ജോലിക്കായി പുറത്തേക്ക് പോവുകയായിരുന്നു.
എന്നാല്‍ മരണസംഖ്യ ജപ്പാന്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വീടിന് തീപിടിച്ചതായും വെള്ളപ്പൊക്കവും കാണാം.നിരവധിയാളുകള്‍ പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കൂടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.6.1 റിടക്ടര്‍ സ്‌കേയിലില്‍ രേഖപെടുത്തിയിട്ടുണ്ട്.


ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ സുനാമി മുന്നറിയിപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ല.അടുത്ത ജി20 ഉച്ചകോടിയുടെ വേദിയായി നിശ്ചയിക്കപ്പെട്ടിരുന്ന നഗരത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. 2011 മാര്‍ച്ച് 11 ന് ജപ്പാനില്‍ ഉണ്ടായ ഭൂചലനത്തിന് പിന്നാലെയാണ് ലോകത്താകമാനം 18000 പേര്‍ കൊല്ലപ്പെട്ട സുനാമി ഉണ്ടായത്. ഈ ഭൂചലനത്തില്‍ ജപ്പാനിലെ ആണവ റിയാക്ടറും തകര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it