Flash News

ജപ്പാനില്‍ ചെറുവിമാനം തകര്‍ന്ന് നാലു മരണം

ജപ്പാനില്‍ ചെറുവിമാനം തകര്‍ന്ന് നാലു മരണം
X
tokyo flight
ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന നാലു പേര്‍ കൊല്ലപ്പെട്ടു. ഒസാക്കയിലെ യാവോ വിമാനത്താവള റണ്‍വേയിലാണ് അപകടം. ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ വിമാനത്തിന്റെ ചട്ടക്കൂടും ചിറകുഭാഗവും തകരുകയായിരുന്നു. അപകടം നടന്നതിനു ശേഷം നടത്തിയ പരിശോധനയിലാണ് നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോബി വിമാനത്താവളത്തില്‍നിന്നും വന്ന മ്യൂണി എം-20സി എന്ന വിമാനമാണ് അപകടത്തില്‍ പെട്ടതെന്നു ജിജി പ്രസും എന്‍എച്ച്‌കെ ചാനലും വ്യക്തമാക്കി.
Next Story

RELATED STORIES

Share it