World

ജപ്പാനിലെ ഭൂചലനം: 35 മരണം

ടോക്കിയോ: ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനു പതിനായിരക്കണക്കിന് ആളുകളാണു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അറ്റ്‌സുമ ഗ്രാമത്തിലാണു കൂടുതല്‍ പേര്‍ മരിച്ചത്. മണ്ണിടിഞ്ഞാണു നാശനഷ്ടം. 600പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മണ്ണിനുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ 40,000 രക്ഷാപ്രവര്‍ത്തകര്‍ക്കു പുറമെ ബുള്‍ഡോസറുകളുടെയും 75ഓളം ഹെലികോപ്റ്ററുകളുടെയും പരിശീലനം ലഭിച്ച നായ്ക്കളുടെയും സഹായം ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഷിന്‍സോ ആബെ ഭൂചലനത്തില്‍ നിന്നു രക്ഷപ്പെട്ടവരെ ഹൊക്കയ്‌ഡോയില്‍ കാണും. ഭൂചലനത്തില്‍ 30 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി നിലച്ചതായി റിപോര്‍ട്ടുണ്ട്. അതേസമയം, വൈദ്യുതിബന്ധം പല സ്ഥലങ്ങളിലും പുനസ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്കു കുടിവെള്ളവും ഭക്ഷണവും ഇന്ധനവും എത്തിക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തരസഹായം പുറപ്പെടുവിച്ചു. 31,000 വീടുകളില്‍ കുടിവെള്ളം നിലച്ചതായാണ് കണക്ക്. 16,000 പേരെ ക്യാംപുകളിലേക്കു മാറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it