Flash News

ജന്മഭൂമി പത്രത്തിന് ഗതാഗതമന്ത്രിയുടെ വക്കീല്‍ നോട്ടീസ്



തിരുവനന്തപുരം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമി ദിനപത്രം മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി വക്കീല്‍ നോട്ടീസയച്ചു. ചവറ തെക്കന്‍ ഗുരുവായൂരില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് 40 വര്‍ഷമായി തുടരുന്ന ബസ് സര്‍വീസ് മന്ത്രി തോമസ് ചാണ്ടിയുടെ നിര്‍ദേശപ്രകാരം വിഷു ദിനത്തില്‍ നിര്‍ത്തലാക്കിയെന്നും ബസ് മലയാറ്റൂര്‍ പള്ളിയിലേക്ക് സര്‍വീസ് നടത്തിയെന്നുമായിരുന്നു വാര്‍ത്ത. ജന്മഭൂമി കൊല്ലം എഡിഷനില്‍ കഴിഞ്ഞ മാസം 16ന് അഞ്ചാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍, താന്‍ ആര്‍ക്കും ഇങ്ങിനെ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അപകീര്‍ത്തികരമായ വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് അഡ്വ. കെ രാംകുമാര്‍ അസോസിയേറ്റ്‌സ് വഴി നോട്ടീസ് അയച്ചത്. ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ എസ് രങ്കനാഥന്‍, എഡിറ്റര്‍ അരുണ്‍കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ്.
Next Story

RELATED STORIES

Share it