Flash News

ജന്മദിനാഘോഷത്തിനിടെ കടന്നുകളഞ്ഞ ബിനു കീഴടങ്ങി

ജന്മദിനാഘോഷത്തിനിടെ കടന്നുകളഞ്ഞ ബിനു കീഴടങ്ങി
X


ചെന്നൈ: ജന്മദിനാഘോഷത്തിനിടെ പൊലീസ് വളഞ്ഞപ്പോള്‍ കടന്നുകളഞ്ഞ കുപ്രസിദ്ധ ഗുണ്ട 'തലവെട്ടി' ബിനു കീഴടങ്ങി. ഇയാളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്‌നാട് പൊലീസ് ഉത്തരവിട്ടിരുന്നു. ഇതോടെ പുറത്തിറങ്ങാനാവാതെ വന്നപ്പോള്‍ ബിനു കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഈ മാസം ആറിന് തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തിന് സമീപം മലയംപക്കത്തെ ഒരു ലോറിഷെഡ്ഡില്‍ വച്ച് 47 ാം ജന്മദിനാഘോഷം നടത്തവേയാണ് പോലിസ് ഇയാളെ തേടിയെത്തിയത്. കൊടുവാളുപയോഗിച്ച് കേക്ക് മുറിച്ചുള്ള ബിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നൂറോളം ഗുണ്ടകളാണ് എത്തിയതെന്ന് പോലിസ് പറയുന്നു. ആഘോഷവിവരമറിഞ്ഞ പ്രദേശം വളഞ്ഞ പോലിസ് ഇവരില്‍ 72 പേരെ പിടികൂടിയത് വാര്‍ത്തയായിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഒരു ഗൂണ്ടയെ പിടികൂടിയതോടെയാണ് ബിനുവിന്റെ ജന്മദിനാഘോഷത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതത്രേ. നിരവധി ആയുധങ്ങളും പിടിയിലായവരില്‍ നിന്ന്് പോലിസ് കണ്ടെടുത്തിരുന്നു.
എന്നാല്‍ പോലിസിന് പിടികൊടുക്കാതെ ബിനുവും ഏതാനും ചിലരും അന്ന്്് രക്ഷപെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പോലിസ് ഉത്തരവിട്ടതും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതും. ഇതോടെ വെട്ടിലായ ബിനു കീഴടങ്ങുകയായിരുന്നുവത്രേ. നാല് കൊലക്കേസില്‍ പ്രതിയാണ് മലയാളിയായ ബിനു
Next Story

RELATED STORIES

Share it