ജന്മംകൊണ്ട് കോണ്‍ഗ്രസ് കര്‍മം കൊണ്ട് കമ്മ്യൂണിസ്റ്റ്

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: ജന്മംകൊണ്ട് കോണ്‍ഗ്രസ്സുകാരനും കര്‍മംകൊണ്ട് കമ്മ്യൂണിസ്റ്റുമായ രാഷ്ട്രീയക്കാരുണ്ട് നമുക്ക്. എ സി ഷണ്‍മുഖദാസ്, സി എച്ച് ഹരിദാസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തില്‍പെടും.
അതുപോലെ സ്വന്തം രാഷ്ട്രീയം ജനങ്ങളിലെത്തിക്കുകയെന്നത് കടമയായി സ്വീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തി ഇടതുപക്ഷ പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ച രാഷ്ട്രീയനേതാവാണ് എ കെ ശശീന്ദ്രന്‍. അവിഭക്ത കോണ്‍ഗ്രസ്സുകാരനായിരിക്കെ അധികാരസ്ഥാനത്തേക്കു നിയോഗിക്കപ്പെടേണ്ടവരില്‍ ഒരാളായിരുന്നു എകെഎസ്. എന്നാല്‍, കോണ്‍ഗ്രസ്സിനകത്തെ തിക്കിലും തിരക്കിലും പെട്ട് പിറകിലേക്കു മാറി. എ കെ ശശീന്ദ്രന്‍ കോഴിക്കോട്ടു നിന്നുള്ള മന്ത്രിയാണെങ്കിലും ജന്മംകൊണ്ട് തനി കണ്ണൂര്‍കാരനാണ്. എ കുഞ്ഞമ്പുവിന്റെയും എം കെ ജാനകിയുടെയും മകനായി 1946 ജനുവരി 29ന് കണ്ണൂരില്‍ ജനനം. എ കെ ശശീന്ദ്രന്‍ കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ വിദ്യാര്‍ഥിയായിരുന്നു. വൈദ്യപഠനത്തിനിടയില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവരാണ് എ സി ഷണ്‍മുഖദാസും എ കെ ശശീന്ദ്രനും. അക്കാലത്തുള്ള സുഹൃദ്ബന്ധം എസിഎസ് മരിക്കുംവരെയും സൂക്ഷിച്ചു.
കണ്ണൂര്‍ പുഴാതി നോര്‍ത്ത് യുപി സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍, മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ശ്രീനാരായണ കോളജ്, കോട്ടക്കല്‍ ആയുര്‍വേദ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കേരള വിദ്യാര്‍ഥി യൂനിയന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇപ്പോള്‍ എന്‍സിപി ദേശീയ കൗണ്‍സില്‍ അംഗം- ഇങ്ങനെ രാഷ്ട്രീയത്തില്‍ ഉന്നതപദവികള്‍ അലങ്കരിച്ചു.
1980ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്(യു) പ്രതിനിധിയായി പെരിങ്ങളത്തു നിന്ന് നിയമസഭയിലെത്തി.
Next Story

RELATED STORIES

Share it