Flash News

ജന്തര്‍മന്ദറിലെ സമരങ്ങള്‍ അടിയന്തരമായി നിര്‍ത്തണം: ദേശീയ ഹരിത കോടതി



ന്യൂഡല്‍ഹി: ഡല്‍ഹി നഗരകേന്ദ്രമായ ജന്തര്‍മന്ദറിലെ സമരങ്ങള്‍ അടിയന്തരമായി തടയണമെന്ന് ദേശീയ ഹരിത കോടതിയുടെ നിര്‍ദേശം. ഡല്‍ഹി സര്‍ക്കാര്‍, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍, പോലിസ് കമ്മീഷണര്‍ എന്നിവരോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ജന്തര്‍മന്ദര്‍ മുതല്‍ കൊണാട്ട്‌പ്ലേസ് വരെയുള്ള  പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സമരപ്പന്തലുകള്‍, ഉച്ചഭാഷിണികള്‍, മറ്റു പ്രതിഷേധ സംവിധാനങ്ങള്‍ എന്നിവ അടിയന്തരമായി നീക്കംചെയ്യണമെന്നും ജസ്റ്റിസ് ആര്‍ എസ് റാത്തോഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മേഖലയില്‍ തുടര്‍ച്ചയായി നടക്കുന്ന പ്രതിഷേധപരിപാടികള്‍ 1981ലെ പരിസ്ഥിതി നിയമത്തിന്റെ (വായുമലിനീകരണം) ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജന്തര്‍മന്ദറിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തി ല്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.ധര്‍ണയടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നഗരത്തിലെ തന്നെ രാംലീലാ മൈതാനത്തേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ജന്തര്‍മന്ദറിലും പരിസരപ്രദേശങ്ങളിലും വായു-ശബ്ദ മലിനീകരണം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ദേശീയ ഹരിത കോടതിയുടെ നിര്‍ദേശം.
Next Story

RELATED STORIES

Share it