kozhikode local

ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കാന്‍ അനുവദിക്കില്ല : എസ്ഡിപിഐ



കോഴിക്കോട്: ജനാധിപത്യരീതിയില്‍ സമാധാനപരമായി നടക്കുന്ന സമരങ്ങളെ അധികാരമുപയോഗിച്ച് ചോരയില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ജനകീയമായി ചെറുത്തു തോല്‍പിക്കുമെന്ന് എസ്ഡിപിഐ ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എരഞ്ഞിമാവിലും മുക്കത്തും ജനങ്ങള്‍ക്കു നേരെ പോലിസ് ഭീകരതാണ്ഡവമാടിയത്. പ്രയോജനമെന്തെന്ന് സര്‍ക്കാരിനുതന്നെ പറയാന്‍ കഴിയാത്തതും ദുരന്തങ്ങള്‍ ഏറെ നിരത്താന്‍ കഴിയുന്നതുമായ നിര്‍ദിഷ്ട പദ്ധതിക്കെതിരേയാണ് ഇരഞ്ഞിമാവിലും പരിസരപ്രദേശങ്ങളിലും സമരം നടക്കുന്നത്.  ആരുടെയോ വ്യവസായിക താല്‍പര്യത്തിനു ഭൂമി വിട്ടുകൊടുത്ത് വിനാശത്തെ കുടിയിരുത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഈ സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമുണ്ടാവുന്ന സ്വാഭാവിക പ്രതികരണത്തെയാണ് പിണറായി പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. സമരത്തെ അടിച്ചമര്‍ത്താനായി 130 കോടി രൂപയാണ് ഗെയില്‍ അധികൃതര്‍ നീക്കിവച്ചിരിക്കുന്നത്. സമരത്തില്‍ നിന്നു പിന്‍വാങ്ങണമെന്ന ആവശ്യവുമായി തങ്ങളെയും അധികൃതര്‍ സമീപിച്ചിരുന്നു. ജീവിക്കാനുള്ള തീവ്രമായ ആഗ്രഹത്തിനു പുറത്തു നടത്തുന്ന ജനകീയ സമരങ്ങളെ തീവ്രവാദ സമരങ്ങളെന്നു മുദ്രകുത്തി മാറ്റി നിര്‍ത്താനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മുണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ക്കും സംസ്ഥാനത്തിനും ഗുണമില്ലാത്ത ഈ പദ്ധതിയില്‍ പിണറായി വിജയനുള്ള താല്‍പര്യം ദുരൂഹമാണ്. ജനങ്ങള്‍ക്കുനേരെ പോലിസ് നടത്തിയ അതിക്രമത്തില്‍ ഇരകള്‍ക്ക് അനുകൂലവും പോലിസിനെതിരേയുമുള്ള നിയമപരമായ എല്ലാസാധ്യതകളും പാര്‍ട്ടി പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡ ന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, സെക്രട്ടറി സലീം കാരാടി പങ്കെടുത്തു.
Next Story

RELATED STORIES

Share it