kasaragod local

ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താന്‍ കിട്ടു ഇനി വോട്ട് ചെയ്യും

കാസര്‍കോട്: ജനാധിപത്യ സ ംവിധാനത്തെ ശക്തിപ്പെടുത്ത ാന്‍ എല്ലാവരും വോട്ട് ചെയ്യുമ്പോള്‍ വേറിട്ട് നില്‍ക്കാന്‍ വേണ്ടി കാലങ്ങളായി വോട്ടെടുപ്പില്‍ നിന്നും മാറി നിന്ന കിട്ടു ഇനി വോട്ട് ചെയ്യും. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാഭരണകൂടം സംഘടിപ്പിച്ച തെരുവുനാടകത്തിലെ കഥാപാത്രമായ കിട്ടുവിനാണ് മനം മാറ്റമുണ്ടായത്.
ലോകസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബുദ്ധിജീവിയായി ആളാവുകയായിരുന്നു കിട്ടു. ഇദ്ദേഹത്തെയാണ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയിലെ പ്രധാന കഥാപാത്രമായ 'സമ്മതിദായകന്‍' വോട്ട് ചെയ്യുന്നതിന്റെ പ്ര ാധാന്യം ബോധ്യപ്പെടുത്തി മനം മാറ്റമുണ്ടാക്കിയത്. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന മത്തായിയും കൂഞ്ഞാലിയും വോട്ട് ചെയ്യുമ്പോള്‍ താന്‍ മാത്രം വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്നത് ശരിയല്ല എന്നും കിട്ടുവിന് ബോധ്യമായി.
കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന 20 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ തെരുവ് നാടകത്തില്‍ കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്‌സിലെ കലാകാരന്മാരായ ഭാസ്‌കരന്‍ ഇയാട്, രാജന്‍ വടക്കേക്കര, രാമചന്ദ്രന്‍ സാരംഗി, ശ്രീധരന്‍, വിനോദ് ബാലുശ്ശേരി, രവി കുന്നുമ്മല്‍ എന്നിവരാണ് വിവിധ വേഷമിടുന്നത്.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ തെരുവ് നാടകം ഉദ്ഘാടനം ചെയ്തു. സ്വീപ് സ്‌പെഷല്‍ ഓഫിസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ വി എ ജൂഡി, ഉദുമ വരണാധികാരി ബി അബ്ദുന്നാസര്‍, ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായര്‍ സംബന്ധിച്ചു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക, കുമ്പള, ഉപ്പള, കാസര്‍കോട്, ഉദുമ എന്നീ കേന്ദ്രങ്ങളില്‍ തെരുവ് നാടകം അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it