thrissur local

ജനാധിപത്യമെന്നാല്‍ തിരഞ്ഞെടുപ്പ് മാത്രമല്ല: ഡോ. കെ എന്‍ ഹരിലാല്‍

മുളംകുന്നത്തുകാവ്: ജനാധിപത്യമെന്നാല്‍ തെരഞ്ഞെടുപ്പു മാത്രമാണെന്ന രീതിക്കു മാറ്റം വരണമെന്നു സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗവുമായ ഡോ.കെ എന്‍ ഹരിലാല്‍ അഭിപ്രായപ്പെട്ടു. നവകേരളത്തിനു ജനകീയാസൂത്രണത്തിന്റെ വിജയകരമായ നടത്തിപ്പിനും ഏകോപനത്തിനും ഗ്രാമപഞ്ചായത്തുകള്‍ തെരഞ്ഞെടുത്ത സന്നദ്ധപ്രവര്‍ത്തകരുടെ രണ്ടു ദിവസത്തെ സംസ്ഥാനതല പരിശീലനപരിപാടി കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ അധ്യക്ഷത വഹിച്ചു. കില അസോ.പ്രഫ.ഡോ.ജെ ബി രാജന്‍ സ്വാഗതം പറഞ്ഞു. എസ്.ആര്‍.ജി.അംഗം കെ.അര്‍ജുനന്‍ കാര്യപരിപാടി വിശദീകരിച്ചു.
Next Story

RELATED STORIES

Share it