Kerala

'ജനാധിപത്യബോധത്തെ ആധുനികവല്‍ക്കരിക്കണം'

ജനാധിപത്യബോധത്തെ ആധുനികവല്‍ക്കരിക്കണം
X
sdpi-infocusകോഴിക്കോട്: ജനാധിപത്യ ബോധത്തെ ആധുനികവല്‍ക്കരിക്കാന്‍ ഇന്ത്യയിലെ വര്‍ഗീയ വിരുദ്ധ ചേരികള്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ നാഷന ല്‍ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഭാരത്മാതാ കീ ജയ്'പോലെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതല്ല ജനാധിപത്യം.
വൈകാരികമായ മുദ്രാവാക്യങ്ങളില്‍ ദേശീയതയെ ഒതുക്കാനുള്ള ശ്രമം തടയേണ്ടതുണ്ട്. വര്‍ഗീയശക്തികളും ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ചിലരും പ്രസക്തമല്ലാത്ത വിവാദങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ തുടരെത്തുടരെ ആക്രമണങ്ങള്‍ക്കു മുതിരുന്ന വര്‍ഗീയശക്തികള്‍ ബംഗാളിലും അസമിലും കേരളത്തിലും തമിഴ്‌നാട്ടിലും ചുവടുറപ്പിക്കാ ന്‍ ശ്രമം നടത്തുന്ന ഈ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് എസ്ഡിപിഐ കാണുന്നത്.
വലതുപക്ഷ വര്‍ഗീയതയെ ചെറുക്കുന്നതില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കുന്ന നിലപാടു നിര്‍ണായകമായിരിക്കും. കോഴിക്കോട്ടു നടന്ന നാഷനല്‍ സെക്രട്ടേറിയറ്റ് യോഗം തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു സഖ്യം തീരുമാനിക്കാനും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും സംസ്ഥാന കമ്മിറ്റിയെ അധികാരപ്പെടുത്തി. കേരളത്തില്‍ നേരത്തെ പ്രഖ്യാപിച്ച 34 മണ്ഡലങ്ങള്‍ക്കു പുറമെ 35 മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അംഗീകാരം നല്‍കി.
പ്രസിഡന്റ് എ സഈദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്, ദഹ്‌ലാന്‍ ബാഖവി, ഇ അബൂബക്കര്‍, പ്രഫ. പി കോയ, അഡ്വ. കെ എം അഷ്‌റഫ്, എം നിജാം, മൊഹിയുദ്ദീന്‍, ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീ രാജസ്ഥാന്‍ റി പോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it