ജനാധിപത്യത്തിന്റെ ജയം: രജനീകാന്ത്

ചെന്നൈ: കര്‍ണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ജനാധിപത്യത്തിന്റെ വിജയമാണെന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. യെദ്യൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം നല്‍കിയ നടപടി അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക വിഷയത്തില്‍ സുപ്രിംകോടതി ഉത്തരവിനെ രജനി പ്രകീര്‍ത്തിച്ചു.
കാവേരി വിഷയത്തില്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കപ്പെടണം. ജലം തമിഴ്‌നാടിന് നല്‍കണം. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ കടമയാണതെന്നും രജനീകാന്ത് പറഞ്ഞു.
Next Story

RELATED STORIES

Share it