kozhikode local

ജനാധിപത്യം തകര്‍ക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട്‌

വടകര : മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ വിഎച്ച്പിയുടെ വ്യാപക പോസ്റ്റര്‍ പ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് വടകര ഡിവിഷന്‍ പൊലീസ് സുപ്രണ്ടിന് പരാതി നല്‍കി.
രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും മുറിവേല്‍പ്പിച്ച ബാബരി ധ്വംസനത്തിന്റെ 25 വര്‍ഷം പിന്നിടുന്ന ഡിസംബര്‍ 6ന് വിഎച്ച്പി വടകരയില്‍ നടത്തുന്ന പരിപാടിയുടെ പോസ്റ്ററില്‍ ഭാരതം ഹിന്ദു രാജ്യമാണ് എന്ന് രേഖപ്പെടുത്തി പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്.
ഇത് രാജ്യത്തെ ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയും സമാധാനത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിച്ച് കലാപശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയുമാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഇത് തീര്‍ത്തും കുറ്റകരവും പ്രതിഷേധാര്‍ഹവുമാണ്. ഇതിനെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ഇത്തരം പരിപാടികള്‍ക്ക് പെര്‍മിഷന്‍ അനുവദിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതിനും കാണമാകുന്നതെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ സജീര്‍ വള്ളിക്കാട് അധ്യക്ഷത വഹിച്ചു. ഫിയാസ് പുതുപ്പണം, ബഷീര്‍, മനാഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it