malappuram local

ജനഹൃദയം തൊട്ടറിഞ്ഞ് കെ സി നസീര്‍



വേങ്ങര: പറപ്പൂര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥി പര്യടനത്തില്‍ ജനപിന്തുണ അഡ്വ. കെ സി നസീറിനെ ആവേശത്തിലാഴ്ത്തി. മണ്ഡലത്തില്‍ നഗരത്തില്‍ മാത്രം ഒതുങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ കാരണം ഗ്രാമപ്രദേശങ്ങള്‍ക്ക് ഗുണം സൃഷ്ടിച്ചിട്ടില്ലെന്ന് ജനങ്ങള്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു. പുഴയും അടിസ്ഥാന സൗകര്യവും ഉണ്ടായിട്ടും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ദീര്‍ഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നവര്‍ വിദ്യാഭ്യാസ- വ്യാവസായിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാത്തതില്‍ ജനങ്ങളുടെ പ്രതിഷേധമാണ് ഈ പങ്കുവയ്ക്കലെന്ന് അഡ്വ. കെ സി നസീര്‍ പറഞ്ഞു. ഹാദിയ വിഷയത്തില്‍ ഇടപെട്ട അഭിഭാഷകനായതുകൊണ്ട് ഹാദിയെ കുറിച്ച് ജനങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. ഫാഷിസത്തിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ എസ്ഡിപിഐക്ക് മാത്രമേ കഴിയൂ എന്ന ജനങ്ങളുടെ തിരിച്ചറിവ് വോട്ടായി മാറുമെന്നും പര്യടനത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി നസീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it