ജനസേവ ശിശുഭവനിലെ നിയമലംഘനങ്ങള്‍: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആലുവയിലെ ജനസേവ ശിശുഭവനില്‍ ശിശുസംരക്ഷണ-പരിപാലന നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നു കമ്മീഷന്‍ റിപോര്‍ട്ട് തേടി.
കഴിഞ്ഞ ദിവസം ജനസേവ ശിശുഭവനെ സാമൂഹിക നീതി വകുപ്പ് സ്ഥാവരജംഗമ സ്വത്തുക്കള്‍ അടക്കം ഏറ്റെടുത്തിരുന്നു. ഇതര സംസ്ഥാനക്കാരായ കുട്ടികളെ അനധികൃതമായി താമസിപ്പിക്കുന്നുവെന്നും ബാലനീതി നിയമം ലംഘിച്ചുവെന്നും ആരോപിച്ചു ജില്ലാ ശിശുക്ഷേമ സമിതി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 1999ലാണ് ആലുവ ജനസേവ ശിശുഭവന്‍ തുടങ്ങിയത്. സ്ഥാപനത്തിനു വനിതാ-ശിശുവികസന വകുപ്പ് ഇതുവരെ രജിസ്‌ട്രേഷന്‍ നല്‍കിയിട്ടില്ല. 2015ലെ ജെജെ ആക്ടിലെ വ്യവസ്ഥകള്‍ ഈ സ്ഥാപനം ലംഘിച്ചിരുന്നതായി കോടതിയും കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it