kasaragod local

ജനസമ്പര്‍ക്ക പരിപാടി: അഞ്ച് അംഗപരിമിതര്‍ക്ക് അനുവദിച്ച മുച്ചക്ര വാഹനം ഇനിയും നല്‍കിയില്ല

കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ മെയ് 14ന് കാസര്‍കോട് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ അഞ്ച് അംഗപരിമിതര്‍ക്ക് അനുവദിച്ച മുച്ചക്രവാഹനങ്ങള്‍ ഇനിയും നല്‍കിയില്ല.
അജാനൂര്‍ ചിത്താരി എംഎം ഹൗസിലെ ഹസയ്‌നാര്‍, മടിക്കൈ കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരിയിലെ എം എം ചാക്കോ, തെക്കേ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ഒടി ഹൗസിലെ അമീര്‍ അലി, മാവിലാകടപ്പുറം സിഎച്ച് മന്‍സിലിലെ കെ കെ മുഹമ്മദ് കുഞ്ഞി, ചെങ്കള ആലംപാടി കപ്പണ തൈവളപ്പിലെ പി ഇ മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കാണ് മുച്ചക്ര വാഹനം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം മേയ് മൂന്നിന് കാഞ്ഞങ്ങാട് മിനിസിവില്‍ സ്റ്റേഷനില്‍ കൃഷിമന്ത്രി കെ പി മോഹനന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വച്ച് എന്‍പിആര്‍പിഡി/ജെഎസ്പി/01/2015 ഉത്തരവ് പ്രകാരമാണ് സൈഡ് വീല്‍ ഘടിപ്പിച്ചിട്ടുള്ള മുച്ചക്ര വാഹനം നല്‍കാന്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇവര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മുച്ചക്ര വാഹനം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഇവര്‍ക്ക് വാഹനങ്ങള്‍ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
എന്നാല്‍ എന്‍പിആര്‍ഡി ഉദ്യോഗസ്ഥര്‍ ഈ ഉത്തരവ് അട്ടിമറിക്കുകയായിരുന്നുവന്നാണ് പരാതി. വാഹനങ്ങള്‍ക്കായി നിരവധി തവണ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും ഇത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. എന്നാല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇ-ടെന്‍ഡര്‍ ക്ഷണിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ഇതിന് തടസ്സമായിരിക്കുന്നതെന്ന് എന്‍പിആര്‍പിഡി കോഓഡിനേറ്റര്‍ തേജസിനോട് പറഞ്ഞു.പുതിയ ഉത്തരവ് വന്നെങ്കില്‍ മാത്രമേ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കുകയുള്ളുവെന്നാണ് എന്‍പിആര്‍പിഡി അധികൃതര്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it