kannur local

ജനസഭയ്ക്കു തുടക്കമായി



കണ്ണൂര്‍: പൊതു സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ നടക്കുന്ന ജനസഭയുടെ ജില്ലാതല ഉദ്ഘാടനം ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍ നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സിലിന്റെയും ട്രേഡ് യൂനിയന്‍ സംഘടന ഐക്യ വേദിയുടെയും നേതൃത്വത്തിലാണ് ജില്ലയില്‍ ആയിരം ജനസഭ സംഘടിപ്പിക്കുന്നത്. ബിഎസ്എന്‍എല്‍, പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, റെയില്‍വേ മോട്ടര്‍, വൈദ്യുതി, കുടിവെള്ളം ഉള്‍പ്പെടെയുള്ള സേവന മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുകയും കരാര്‍വല്‍ക്കരിക്കുന്നതിനെതിരേയാണ് ജനസഭ സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു പരിപാടി വിശദീകരിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ മനോഹരന്‍, എഐടിയുസി ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ മോഹനന്‍, വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി എം തമ്പാന്‍, എല്‍ഐസി എംപ്ലോയീസ് യൂനിയന്‍ ഡിവിഷനല്‍ സെക്രട്ടറി കെ ബാഹുലേയന്‍, എകെപിസിടിഎ സംസ്ഥാന കമ്മിറ്റി അംഗം എ നിശാന്ത്, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ പ്രകാശന്‍, എന്‍ജിഒ യൂനിയന്‍ ജില്ലാ സെക്രട്ടറി എം വി രാമചന്ദ്രന്‍, ഡിആര്‍ഇയു മുന്‍ ദേശീയ വൈസ് പ്രസിഡന്റ് കെ അശോകന്‍, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സോണല്‍ സെക്രട്ടറി പി ജയപ്രകാശ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ കെ ജയരാജന്‍, കെസിഇയു ജില്ലാ സെക്രട്ടറി പി മുകുന്ദന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it