kozhikode local

ജനസംവാദം; അടുത്ത മുഖ്യമന്ത്രി താന്‍ ആവണമെന്നില്ലെന്ന് ഉമ്മന്‍ചാണ്ടി

കുന്ദമംഗലം: അടുത്ത യുഡിഎഫ് മന്ത്രി സഭയില്‍ മുഖ്യമന്ത്രി താന്‍ തന്നെയാവണമെന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദീഖിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജനസംവാദത്തില്‍ പങ്കെടുക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
രാവിലെ 11ന് കുന്ദമംഗലത്തെത്തിയ മുഖ്യമന്ത്രി രണ്ടു മണിക്കൂറിലധികം ജനങ്ങളുമായി സംവദിച്ചു. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വെച്ച പല പദ്ധതികളും പൂര്‍ത്തിയാക്കാനുണ്ട്. മാവൂര്‍ ഗ്വോളിയോര്‍ റയോണ്‍സിന്റെ 400 ഏക്കറോളം ഭൂമി ഉപയോഗിച്ച് വ്യവസായം തുടങ്ങാന്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സര്‍ക്കാറിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവാത്തതിനാല്‍ സാധിച്ചില്ല.
വരാനിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ ഭൂമിയില്‍ പരിസ്ഥിതി സൗഹൃദമായൊരു പദ്ധതി നടപ്പിലാക്കും. യുവാക്കള്‍ക്ക് ജോലി ലഭിക്കുന്ന വ്യവസായത്തിനായിരിക്കും പ്രാധാന്യം നല്‍കുക. കമ്പനി അധികൃതര്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഭൂമി പിടിച്ചെടുക്കുന്ന കാര്യം ആലോചിക്കും.
ഏറെ വികസന പ്രതീക്ഷയുള്ള കുന്ദമംഗലത്തിന് ഇത്തവണ ഒരു മന്ത്രിയെ കിട്ടുമോ എന്ന ചോദ്യത്തിന് അത് അടുത്ത മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
സിദ്ദീഖിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ്‌കെ സി അബു, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി കെ ഫിറോസ്, യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി കണ്‍വീനര്‍ മാധവദാസ്, ചെയര്‍മാന്‍ മൂസ മൗലവി, പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം പി കേളുക്കുട്ടി, എം ധനീഷ് ലാല്‍, കെ പി കോയ, ഡിസിസി സെക്രട്ടറി രാജേന്ദ്രന്‍, അബ്ദുറഹ്മാന്‍ ഇടക്കുനി, വിനോദ് പടനിലം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ സീനത്ത് ടി സിദ്ദീഖ്, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു നെല്ലൂളി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it