Flash News

ജനസംഘവുമായി ആര്‍ ശങ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് മോഡി

കൊല്ലം: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ ജനസംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന്്് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുമായി ആര്‍ ശങ്കറിനുണ്ടായിരുന്ന ബന്ധവും
കൊല്ലം എസ് എന്‍ കോളജ് അങ്കണത്തില്‍ ആര്‍ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ മോഡി അനുസ്മരിച്ചു.
മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും രൂപീകരിച്ച ഹിന്ദുമഹാമണ്ഡലത്തെക്കുറിച്ചും മോഡി ഓര്‍മപ്പെടുത്തി.
ഹിന്ദുമഹാമണ്ഠലത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ആര്‍ ശങ്കര്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ ക്ഷണിച്ചിരുന്നുവെന്നും മോഡി അനുസ്മരിച്ചു. അനാരോഗ്യം മൂലം മുഖര്‍ജി അന്ന്  യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും പിന്നീട് കേരളത്തില്‍ വന്നപ്പോള്‍ ആര്‍ ശങ്കറിനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നുവെന്നും ജനസംഘത്തിന്റെ അഖിലേന്ത്യാസമ്മേളനത്തിലേക്ക് മുഖര്‍ജി ശങ്കറിനെ സന്ദര്‍ശിച്ചിരുന്നുവെന്നും മോഡി പറഞ്ഞു. ശ്യാമപ്രസാദ് മുഖര്‍ജി നേതൃത്വം കൊടുത്ത ജനസംഘമാണ് ഇന്നത്തെ ബി.ജെ.പി. അതിന്റെ നേതാവായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മോഡി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ ചില പ്രധാനപ്പെട്ട  ആവശ്യങ്ങള്‍ ഉന്നയിച്ചി്ട്ടുണ്ടെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനാന്‍ സാധിക്കില്ലെന്നും മോഡി അറിയിച്ചു.

ആര്‍ ശങ്കറിനെ ആര്‍എസ്എസ്സുകാരനാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മകന്‍ മോഹന്‍ശങ്കര്‍ ആരോപിച്ചിരുന്നു. ജന്മഭൂമി പത്രത്തില്‍ ആര്‍ ശങ്കര്‍ ആര്‍എസ്എസുകാരനാണെന്ന തരത്തില്‍ ലേഖനവും വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുമായുള്ള ആര്‍ ശങ്കറിന്റെ ബന്ധത്തെക്കുറിച്ചുള്ള മോഡിയുടെ പ്രസ്്താവനകള്‍ക്ക് പ്രാധാന്യമേറുന്നത്.
Next Story

RELATED STORIES

Share it