wayanad local

ജനസംഖ്യാ രജിസ്‌ട്രേഷന്‍ ജോലികള്‍ക്ക് അധ്യാപകര്‍; പുനപ്പരിശോധിക്കണമെന്ന്  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

കല്‍പ്പറ്റ: ജില്ലയില്‍ ജനസംഖ്യാ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ജോലികള്‍ക്കായി അധ്യാപകരെ വ്യാപകമായി വിന്യസിച്ചതു അധ്യയനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇക്കാര്യം അടിയന്തരമായി പുനപ്പരിശോധിക്കണമെന്നു സിഡബ്ല്യുസി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയില്‍ എന്യൂമറേഷന്‍ ഡ്യൂട്ടിക്കായി 1,500ലധികം അധ്യാപകര്‍ നിയോഗിക്കപ്പെട്ട വാര്‍ത്തകള്‍ക്കു പുറമെ പിടിഎ കമ്മിറ്റികളില്‍ നിന്നും കുട്ടികളില്‍ നിന്നും ലഭിച്ച പരാതികള്‍ കല്‍പ്പറ്റയില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ചാണ് സിഡബ്ല്യുസി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ എല്‍പി, യുപി സ്‌കൂളില്‍ നിന്നുമാണ് പ്രധാനമായും അധ്യാപകര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായി അംഗീകരിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. അധ്യാപകര്‍ കൂട്ടമായി അവധിയെടുക്കുന്ന സാഹചര്യമുണ്ടായാല്‍ അതു കുട്ടികളുടെ വിദ്യാഭ്യാസാവകാശ ലംഘനമായി കാണേണ്ടിവരും.
അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഇതുപോലുള്ള സാഹചര്യങ്ങളില്‍ അധ്യാപകരെ ഉത്തരവാദിത്തമേല്‍പ്പിക്കുന്നത് അവധിക്കാലത്താണ്. ഇതിനായി അധികവേതനം നല്‍കുന്നതിനു പുറമെ മൂന്നു ദിവസത്തെ ആര്‍ജിത അവധിയും നല്‍കാറുണ്ട്. സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, ഡോ. പി ലക്ഷ്മണന്‍, ടി ബി സുരേഷ്, ഡോ. ബെറ്റി ജോസ്, അഡ്വ. ബാലസുബ്രഹ്മണ്യന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it