kasaragod local

ജനശതാബ്ദി ട്രെയിന്‍ ജില്ലയ്ക്ക് നഷ്ടമാവുന്നു

കാഞ്ഞങ്ങാട്: കാലങ്ങളായി ശീതസമരത്തിലുള്ള റെയില്‍വേയിലെ മംഗളൂരു ലോബിയും പാലക്കാട് ഡിവിഷനിലുള്ള ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള പോരില്‍ നഷ്ടം സംഭവിക്കുന്നത് കാസര്‍കോട് ജില്ലയ്ക്ക്. പുതുതായി റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്ന ജനശതാബ്ദി ട്രെയിന്‍ കാസര്‍കോടിന് നഷ്ടമായതിന് കാരണവും ഇതു തന്നെയാണ്.
പാലക്കാട് ഡിവിഷന് കീഴിലുള്ള റെയില്‍വേ ഉദ്യോഗസ്ഥന്മാര്‍ക്ക് മംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളില്‍ താല്‍പര്യമില്ല. ജനശതാബ്ദി ട്രെയിന്‍ കാസര്‍കോടിന് നഷ്ടമാകുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പാലക്കാട് റെയില്‍വേ ഡിവിഷനിലുള്ള ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് പ്രശ്‌നങ്ങളുണ്ടാക്കി സംസ്ഥാനത്തിന് അനുവദിക്കുന്ന ട്രെയിനുകള്‍ ഇല്ലാതാക്കരുതെന്നാണ്. ജനശതാബ്ദി ട്രെയിന്‍ നിലവില്‍ ഓടുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ട്രെയല്‍ റണ്ണ് മാത്രമാണ് നടന്ന തെന്നുമാണ് പാലാക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചത്.
ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നത് തിരുവനന്തപുരത്ത് നിന്ന് ആയതിനാല്‍ കൂടുതല്‍ ഒന്നും പറയാനാവില്ല. കുടാതെ ജനശാതാബ്ദി ട്രെയിനിന് എത്രയാളുകള്‍ കയറുമെന്ന കാര്യത്തില്‍ ഇപ്പോഴും റെയില്‍ വേക്ക് ആശങ്കയുണ്ട്. ഇതെല്ലാം പരിഗണിച്ചെ പുതിയ ട്രെയിനുകള്‍ വരാന്‍ സാധ്യതയുള്ളുവെന്നും പാലക്കാട് ഡിവിഷന്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു.
പാലക്കാട് ഡിവിഷന് കീഴില്‍ നില്‍ക്കുന്ന മംഗളൂരു റെയില്‍വേ സ്റ്റേഷന്‍ ആസ്ഥാനമാക്കി പുതിയ ഡിവിഷനായുള്ള ശ്രമങ്ങളും കുടാതെ കേരളത്തിന് അനുവദിക്കുന്ന ട്രെയിനുകള്‍ പോലും കര്‍ണാടകത്തി ലേക്ക് വലിക്കുന്ന മംഗളൂരു ലോബികളുടെ കളികളുമാണ് പാലക്കാട് ഡിവിഷന് കീഴിലുള്ള ഉ ദ്യോഗസ്ഥര്‍ക്ക് മംഗളൂരുവിനോട് പകയ്ക്ക് കാരണമാകുന്നത്.
പാലക്കാട് ഡിവിഷന് കീഴില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സ്റ്റേ ഷനുകളിലൊന്നായ മംഗളൂരു ആസ്ഥാനമാക്കി റെയില്‍വേ ഡിവിഷന്‍ സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായി ഇവിടെയുള്ളവരുടെ ആവശ്യമാണ്. നേരത്തെ പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷനായ സമയത്ത് ഇതിന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ റെയില്‍വേ ഇക്കാര്യത്തില്‍ മുഖംതിരിച്ചതിനാല്‍ മംഗളുരു ഇപ്പോഴും പാലക്കാടിന് കീഴിലാണുള്ളത്.
ഇത് കൂടാതെ, കാസര്‍കോടിനെ കൂടി പരിഗണിക്കുന്ന തരത്തില്‍ ട്രെയിനുകള്‍ വരുമ്പോള്‍ മംഗളൂരുവിലേക്കല്ലാതെ ട്രെയിനുകള്‍ നീട്ടാന്‍ കഴിയാത്തയവസ്ഥയാണുള്ളത്. തൊട്ടടുത്ത ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം മംഗളൂരുവില്‍ മാത്രമാണുള്ളത്. മംഗളൂരുവില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ തിരുവനന്തപുരം, ചെന്നൈ, കൊച്ചുവേളി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ട്രെയിനുകള്‍ നിര്‍ത്തിയിടുന്ന സ്‌റ്റേഷനാണ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍.
അവിടെ ഇനിയും ഒരു ട്രെയിന്‍ നിര്‍ത്താന്‍ സാധിക്കാത്തയവസ്ഥയാണുള്ളത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിന്‍ നിര്‍ത്തിയിടാനുള്ള സൗകര്യം ഇപ്പോഴുമില്ല. അതു കൊണ്ട് തന്നെ റെയില്‍വേക്ക് ഒരു ട്രെയിന്‍ ജില്ലയ്ക്ക് കൂടി അനുവദിച്ചാല്‍ അത് നിര്‍ത്താന്‍ പറ്റുന്ന രൂപത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it