ജനശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ്: യാത്രക്കാരിക്ക് പരിക്ക്‌

ചെങ്ങന്നൂര്‍: ജനശതാബ്ദി എക്‌സ്പ്രസിനു നേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. കാസര്‍കോട് കാഞ്ഞിരോടുകം കൊട്ടുകാപ്പെട്ടി ജോസഫിന്റെ ഭാര്യ മേഴ്‌സി (59)ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് 5.40ഓടെ ചെറിയനാട് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സതേടി.
കോട്ടയം ആര്‍പിഎഫ് കേസെടുത്തു. ഒരു മധ്യവയസ്‌കനാണ് കല്ലെറിഞ്ഞതെന്നും ഇയാളെ കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it