'ജനവിരുദ്ധതയെ അംഗീകാരമായി സര്‍ക്കാര്‍ കാണുന്നു'

തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് പിണറായി വിജയന് ലഭിച്ചിട്ടുള്ള പ്രശംസ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരം മാത്രമാണെന്ന് എസ്ഡിപിഐ. ജനവിരുദ്ധതയിലും കോര്‍പറേറ്റ് പ്രീണനത്തിലും ബിജെപിയും സിപിഎമ്മും ഒരേ തൂവല്‍പ്പക്ഷികളായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു. ഗെയില്‍ വാതക പൈപ്പ്‌ലൈനിന് വേണ്ടിയും ബിഒടി പാതയ്ക്കു വേണ്ടിയും സ്ഥലമേറ്റെടുത്തു കൊടുക്കുന്നതിന്റെ പേരിലാണ് പിണറായി വിജയന് കേന്ദ്രസര്‍ക്കാരിന്റെ പ്രശംസ ലഭിച്ചത്.
ജനങ്ങളുടെ സുരക്ഷയ്ക്ക് തെല്ലും വിലകല്‍പ്പിക്കാതെയാണു ഗെയില്‍ ആവശ്യപ്പെടുന്ന റൂട്ട് അംഗീകരിച്ച് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് കൊടുക്കുന്നത്. പിഎംപി ആക്റ്റ് 1964ലെ പല നിര്‍ദേശങ്ങളും ലംഘിച്ചാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത്. ദേശീയപാത വികസിപ്പിക്കുന്നതിന് ജനങ്ങള്‍ എതിരല്ല. എന്നാല്‍ സര്‍ക്കാരിന്റെ ഫണ്ട് കൊണ്ടും ഉദാരമായി ലഭിക്കുന്ന ബാങ്ക് ലോണ്‍ കൊണ്ടും സ്വകാര്യ വ്യക്തികള്‍ റോഡ് പണിത് 30 വര്‍ഷം ടോള്‍ പിരിച്ച് ലാഭമുണ്ടാക്കുന്നതിനാണു സര്‍ക്കാര്‍ ബലംപ്രയോഗിച്ച് സ്ഥലം പിടിച്ചുവാങ്ങുന്നത്. ഈ ഗുണ്ടായിസത്തിനാണു പിണറായി വിജയന് കേന്ദ്രമന്ത്രി 100 മാര്‍ക്ക് നല്‍കിയതെന്നും സര്‍ക്കാര്‍ ജനങ്ങളോടൊപ്പം എന്ന എല്‍ഡിഎഫിന്റെ മുദ്രാവാക്യം അര്‍ഥശൂന്യമായിരിക്കുകയാണെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it