Citizen journalism

ജനവിരുദ്ധം അതിവേഗ റെയില്‍പ്പാത

ജനവിരുദ്ധം അതിവേഗ റെയില്‍പ്പാത
X
fast trainതിവേഗ റെയില്‍ ഇടനാഴി' എന്ന ശീര്‍ഷകത്തില്‍ തേജസില്‍ വന്ന വാര്‍ത്തയുടെ പ്രതികരണമായാണ് ഈ കത്തെഴുതുന്നത് (നവം. 30). 145 മിനിറ്റ് കൊണ്ട് 817 പേരെ വഹിച്ച് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിച്ചേരാവുന്ന ഫസ്റ്റ്ക്ലാസ് എസി ബോഗികളോടു കൂടിയ അതിവേഗ റെയില്‍ നിര്‍മിക്കാനാണുപോല്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

എന്നാല്‍ 1,75,000 കോടി രൂപ ചെലവു വന്നേക്കാവുന്ന പദ്ധതിയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇതുവരെ പഠനങ്ങള്‍ നടന്നിട്ടില്ല. ഇത്തരം പദ്ധതികള്‍മൂലം ജനനിബിഡമായ സംസ്ഥാനത്ത് ആയിരങ്ങളാണ് വഴിയാധാരമാവുക. അതിവേഗ റെയില്‍പോലുള്ള പദ്ധതികള്‍ നടപ്പാക്കുക വഴി ഭരിക്കുന്നവര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രമാണ് നേട്ടമുണ്ടാവുന്നത്. പാശ്ചാത്യദേശങ്ങളില്‍ കാണുന്ന എല്ലാം കേരളത്തിലും നടപ്പാക്കണമെന്ന മോഹത്തിലാണ് സര്‍ക്കാര്‍. അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള സാമ്പത്തികശേഷി സര്‍ക്കാരിനില്ല. അതിനാല്‍ അപ്രായോഗികവും ജനവിരുദ്ധവുമായ ഈ പദ്ധതി ഉപേക്ഷിക്കുകയാണു വേണ്ടത്.

പി ജാബിര്‍ ചെറുവാടി

Next Story

RELATED STORIES

Share it