ജനവിധി മതനിരപേക്ഷ നിലപാടുകള്‍ക്കുള്ള അംഗീകാരം: റാവുത്തര്‍ ഫെഡറേഷന്‍

കോട്ടയം: കേരളത്തിലെ ഭൂരിപക്ഷ- ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ മതനിരപേക്ഷ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നവരും ഫാഷിസ്റ്റ് വര്‍ഗീയതയെ തമസ്‌ക്കരിക്കുന്നവരുമാണെന്ന യാഥാര്‍ഥ്യമാണ് ജനവിധി പ്രതിഫലിപ്പിക്കുന്നതെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഫാഷിസത്തിന്റെ ഭീകരമുഖം ദര്‍ശിച്ച മതന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ഇടതുപക്ഷമുന്നണിയില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പുതിയ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഭരണം ആയിരിക്കും കാഴ്ചവയ്ക്കുന്നതെന്ന് റാവുത്തര്‍ ഫെഡറേഷന്‍ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് മീരാസാഹിബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ റിപോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ എ ഖാജാ ഹുസൈന്‍, കെ എം സെയ്തുമുഹമ്മദ്, പി എച്ച് താഹ, കാട്ടൂര്‍ അബ്ദുല്‍ സലാം, എം എം നിജാബുദീന്‍, ഇ അബ്ദുല്‍ അസീസ്, എന്‍ പി മുഹമ്മദ് ഹനീഫ, എന്‍ എന്‍ റാവുത്തര്‍, എം എച്ച് ബദറുദീന്‍, എച്ച് ഷാജഹാന്‍, അഡ്വ. മുജീബ് റഹ്മാന്‍, അബ്ദുല്‍ ലത്തീഫ് കാഞ്ഞിരപ്പള്ളി, വി എസ് സെയ്‌നുദ്ദീന്‍, പി കാസിം റാവുത്തര്‍, ബഷീര്‍ അഹമ്മദ്, അഹമ്മദ് റാവുത്തര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it