malappuram local

ജനവാസ മേഖല യിലൂടെ സ്ഥാപിക്കുന്ന ഗെയില്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കണം; സിപിഐ

പൂക്കോട്ടൂര്‍: പുല്ലാര മേല്‍മുറിയില്‍ നിരവധിപേര്‍ തിങ്ങിപാര്‍ക്കുന്ന മേഖലയിലൂടെ നിരവധി വീടുകള്‍ പൊളിച്ചുകൊണ്ട് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ പുല്ലാര മേല്‍മുറിയെ ഒഴിവാക്കി തൊട്ടടുത്ത മലഞ്ചെരിലിവൂടെ കൊണ്ടുപോകണമെന്ന് സിപിഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
ഗ്യാസ് ലൈന്‍ കടന്നു പോകുന്ന മേല്‍മുറിയിലെ ജനവാസ മേഖല സിപിഐ  നേതാക്കള്‍ സന്ദര്‍ശിച്ചു.
ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗത്തുള്ളവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും നഷ്ടപരിഹാരം സര്‍ക്കാറാണോ, ഗെയില്‍ അധികൃതരാണോ നല്‍കുകയെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മേല്‍മുറിയിലെ ഗെയില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. ബ്രാഞ്ച് സെക്രട്ടറി മുക്കന്‍ അബ്ദുല്‍ റസാഖ്, എഐവൈഎഫ് യൂനിറ്റ്  സെക്രട്ടറി രതീഷ് കക്കാടമ്മല്‍, കബീര്‍ മുച്ചിക്കല്‍, അബൂബക്കര്‍,ഗിരിഷ്, രാമദാസന്‍ എന്നിവരും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിമാരായ അബ്ദു, ഉമ്മര്‍ എന്നിവരും നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it