kannur local

ജനവാസ മേഖലയില്‍ രണ്ടുലോഡ് മാലിന്യം തള്ളി



ഇരിട്ടി: ജൈവവള നിര്‍മാണത്തിനെന്ന വ്യാജേന കുഴിയെടുത്ത് ആറളം ഏച്ചില്ലത്ത് ജനവാസമേഖലയില്‍ രണ്ട് ലോഡ് മാലിന്യം തള്ളിയത് ജനങ്ങളെ ദുരിതത്തിലാക്കി. പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത പറമ്പിലാണ് ലോറിയില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയത്. ആള്‍ത്താമസമില്ലാത്ത റബര്‍തോട്ടത്തില്‍ കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൂന്ന് വലിയ കുഴികളെടുത്തിരുന്നു. ഇത് എന്തിനാണെന്ന് അന്വേഷിച്ച സമീപവാസികള്‍ക്ക് ലഭിച്ച മറുപടി റബര്‍തോട്ടത്തിലെ പച്ചിലയും മറ്റും ചേര്‍ത്ത് ജൈവവളം നിര്‍മിക്കാനാണെന്നായിരുന്നു. ഇതില്‍ ആര്‍ക്കും സംശയവും ഉണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രി രണ്ട് ലോറിനിറയെ അറവുശാലയിലെ മാലിന്യവും കക്കൂസ് മാലിന്യവും കൊണ്ടുവന്ന് കഴിയില്‍ തള്ളുകയായിരുന്നു. രാത്രി 12നു ശേഷമാണ് മാലിന്യവണ്ടിയെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചയോടെ പ്രദേശം ദുര്‍ഗന്ധ പൂരിതമായി. സമീപ വാസികള്‍ക്ക് ഭക്ഷണം കഴിക്കാനാവാത്ത വിധം ദുര്‍ഗന്ധം പരന്നിട്ടുണ്ട്. പലര്‍ക്കും ചര്‍ദ്ദിയുള്‍പ്പെടെയുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടു. സ്ഥലം ഉടമ പ്രദേശത്ത് ഇല്ലാത്തതിനാല്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന് ദുരൂഹമായി തുടരുകയാണ്.
Next Story

RELATED STORIES

Share it