Kottayam Local

ജനവാസ മേഖലയില്‍ ടാര്‍ മിക്‌സിങ് യൂനിറ്റ്; പ്രതിഷേധം ശക്തം

ചാമംപതാല്‍: പൗവത്തുകവല-മൂലേപ്ലാവ് റോഡ് ടാറിങിനുള്ള ടാര്‍ മിക്‌സിങ് യൂനിറ്റ് ജനവാസ മേഖലയില്‍ സ്ഥാപിച്ചതിനെതിരേ പ്രതിഷേധം. പൊതുമരാമത്തു വകുപ്പിനാണ് ടാറിങിന്റെ ചുമതല.
ടാര്‍ മിക്‌സിങ് പ്ലാന്റും ടാര്‍ ഉരുക്കുന്ന ബര്‍ണറും വീടുകളുള്ള പ്രദേശത്ത് സ്ഥാപിച്ചത് മൂലം പ്രദേശമാകെ കരിയും പുകയും നിറഞ്ഞത് ജനജീവിതം ദുസ്സഹമാക്കി. ടാര്‍ ഉരുക്കുന്ന പുക അന്തരീക്ഷത്തില്‍ പടര്‍ന്ന് സമീപത്തുള്ള കിണറുകളും മലിനമായി.
സമീപ പ്രദേശത്തുള്ളവര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായതായും പരാതി ഉയര്‍ന്നു. തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ടാര്‍ ബര്‍ണറില്‍ നിന്നുള്ള തീയും പുകയുമേറ്റ് വൃക്ഷങ്ങള്‍ വാടിയതായും അരേപണമുണ്ട്. ഈ റോഡില്‍ ജനവാസം അധികമില്ലാത്ത പ്രദേശങ്ങള്‍ ഉണ്ടായിട്ടും വീടുകളുള്ള സ്ഥലത്ത് പ്ലാന്റ് സ്ഥാപിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പ്ലാന്റ് ടാറിങിനു സൗകര്യപ്രദമായ രീതിയില്‍ എവിടെ വേണമെങ്കിലും സ്ഥാപിക്കാവുന്നതാണെന്ന നിലപാടാണ് അധികൃതരുടേത്. പ്ലാന്റ് സ്ഥാപിച്ചതിനെതിരേ അസി. എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള അധികൃതരെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിട്ടും ആരും സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it