kannur local

ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

ഇരിട്ടി: ആറളം പഞ്ചായത്തിലെ ചെടിക്കളം കൊക്കോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. മേഖലയില്‍ വന്‍ കൃഷിനാശം വരുത്തിയ ആനക്കൂട്ടത്തിന്റെ അക്രമം ഭയന്ന് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുടുംബം പ്രാണരക്ഷാര്‍ഥം ഇറങ്ങിയോടി. കൊക്കോട് പൂച്ചത്തിന്‍ചോട് തൂക്കുപാലത്തിന് സമീപത്തെ പുത്തന്‍പുരയില്‍ ചാക്കോയും കുടുബാംഗങ്ങളുമാണ് ആനയുടെ പിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. രണ്ടാനകള്‍ വീടിന് മുന്നിലെത്തി. പഴയവീട് പുതുക്കിപ്പണിയുന്നതിനാല്‍ വീടിന് സമീപം കുടില്‍ കെട്ടിയായിരുന്നു ചാക്കോയും മക്കളും കഴിഞ്ഞിരുന്നത്. വാഴ പിളര്‍ത്തുന്ന ശബ്ദംകേട്ട് ലൈറ്റിട്ടപ്പോള്‍ ആനകള്‍ വീടിന് പിറകിലെത്തിയിരുന്നു. ഉടനെ ചാക്കോ ഉറങ്ങിക്കിടന്ന രണ്ട് മക്കളെയും ഭാര്യയെയും കൂട്ടി പുറത്തേക്കോടി സമീപത്തെ ബന്ധുവീട്ടിലെത്തി. അവിടെനിന്ന് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് ആനകൂട്ടം വന്ന വഴിയില്‍ തിരിച്ചുപോയത്. പ്രദേശത്തെ പുത്തന്‍പുരയില്‍ ഷാജി, തെക്കേകൂറ്റ് ജോര്‍ജ് എന്നിവരുടെ പറമ്പിലെ വാഴ, തെങ്ങ്, കമുക് എന്നവയും നശിപ്പിച്ചു. ആറളം വനത്തില്‍നിന്ന് പുഴ കടന്നാണ് ആനക്കൂട്ടം എത്തിയത്ച മുമ്പും പുഴ കടന്ന് ആനകള്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it