Pathanamthitta local

ജനവാസ കേന്ദ്രത്തില്‍ പട്ടാപ്പകല്‍ കാട്ടുപന്നികളുടെ വിളയാട്ടം

കോന്നി: രാത്രിയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികള്‍ പട്ടാപ്പകല്‍ കൂട്ടമായെത്തി കടയുടെ കണ്ണാടിച്ചില്ല് തകര്‍ത്തു. ഇന്നലെ രാവിലെ ഒമ്പതോടെ പയ്യനാമണ്ണിലായിരുന്നു സംഭവം. പന്നിക്കൂട്ടം ബാര്‍ബര്‍ ഷോപ്പിന്റെ കണ്ണാടിച്ചില്ലാണ് ഇടിച്ചു തകര്‍ത്തത്. പയ്യനാമണ്‍ ചന്തയ്ക്കു സമീപമുള്ള ഇന്ത്യന്‍ ഹെയര്‍ സ്‌റ്റൈല്‍ എന്ന സ്ഥാപനത്തില്‍ പന്നിക്കൂട്ടം കടന്നുകയറുകയായിരുന്നു. രാവിലെ കട തുറന്ന സമയത്തു ഓടിയെത്തിയ കാട്ടുപന്നികള്‍ ചില്ല്തകര്‍ത്തു കടയ്ക്കുള്ളില്‍ കയറുകയായിരുന്നുവെന്ന് ഉടമ സുരേഷ് പറഞ്ഞു. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും  അവ  ഓടിമറഞ്ഞു. വിവരമറിഞ്ഞു വനപാലകര്‍ എത്തി നാശനഷ്ടം വിലയിരുത്തി. പയ്യനാമണ്‍, മച്ചിക്കാട്, താവളപ്പാറ ഭാഗങ്ങളിലാണ് കാട്ടുപന്നികള്‍ പകലും പുറത്തിറങ്ങി നടക്കുന്നത്. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. മച്ചിക്കാട് മേഖലയില്‍ പകല്‍ സമയങ്ങളില്‍ പന്നികള്‍ ഇറങ്ങി നടക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ പലപ്പോഴും ആക്രമണവും ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികളുടെ ശല്യത്തിന് അടിയന്തിരമായി പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it