malappuram local

ജനവാസ കേന്ദ്രത്തില്‍ ഒറ്റയാന്റെ വിളയാട്ടം; അറണാടം പാടം നിവാസികള്‍ക്ക് ഉറക്കമില്ലാ രാവുകള്‍

എടക്കര: ജനവാസ കേന്ദ്രത്തി ല്‍ ഒറ്റയാന്റെ വിളയാട്ടം.അറണാടം പാടം നിവാസികള്‍ക്ക് ഉറക്കമില്ലാ രാവുകള്‍. വനാതിര്‍ത്തിയില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ സേവനം പിന്‍വലിച്ച അധികാരികളുടെ നടപടിയില്‍ പ്രധിഷേധം ശക്തമാകുന്നു.
സന്ധ്യയാകുന്നതോടെ കരിയംമുരിയം വനത്തോട് ചേര്‍ന്ന ഉണിയന്തം, അറണാടംപാടം പ്രദേശത്തെ ജനങ്ങള്‍ കാട്ടാനപ്പേടിയിലാണ്. കഴിഞ്ഞ ദിവസം പൂവ്വത്തിങ്കല്‍ അപ്പു, അയ്യമ്പള്ളി ഏലിയാസ്—, ഓട്ടുപാറ വേണുഗോപാല്‍, അയ്യംപള്ളി ജോയി, വഴുതാന പറമ്പില്‍ ജോര്‍ജ്, ബൈജു,അസ്മാബി എന്നിവരുടെ വീട്ടുമുറ്റത്തെ കൃഷിയിടമാണ് ഒറ്റ ക്കൊമ്പന്‍ കശക്കിയെറിഞ്ഞത്. വാഴ, പ്ലാവ്, കവുങ്ങ്, തെങ്ങ്, തുടങ്ങിയവയെല്ലാം ഒറ്റയാന്‍ നശിപ്പിച്ചു.
ഉണിച്ചന്തത്തെ വനാതിര്‍ത്തിയിലെ വൈദ്യുതിവേലി തകര്‍ത്താണ് കൊമ്പന്‍ നാട്ടിലിറങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റയാന്‍ ദിനംപ്രതി നാട്ടിലിറങ്ങുന്നതിനാല്‍ സന്ധ്യമയങ്ങുന്നതോടെ നാട്ടുകാര്‍ പുറത്തിറങ്ങാതായി. മുന്‍ കാലങ്ങളില്‍ വനം വാച്ചര്‍മാരുടെ സേവനം ലഭിച്ചിരുന്നെങ്കിലും പുതിയ റേഞ്ച് ഓഫിസര്‍ ചാര്‍ജെടുത്തതോടെ നിലവിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് മസ്‌റൂള്‍  നല്‍കാത്തതിനെതിരേ നാട്ടില്‍ വ്യാപക പ്രധിഷേധം അലയടിക്കുന്നുണ്ട്.
കരിയംമൂരിയം വനത്തില്‍ ഏക്കര്‍ കണക്കിന് മഹാഗണി വച്ചുപിടിപ്പിച്ചെങ്കിലും വാച്ചര്‍മാരുടെ സേവനമില്ലാത്തതിനാല്‍ അവയും നാശത്തിന്റെ വക്കിലാണ്. ഒരു പരിധി വരെ വാച്ചര്‍മാരുടെ സാമീപ്യം നാട്ടുകാര്‍ക്ക് വലിയൊരാശ്വാസമായിരുന്നു. കാട്ടാനയെ തടയുന്നതിനായി വൈദ്യുതി വേലി പുനസ്ഥാപിക്കണമെന്നും വനാതിര്‍ത്തികളില്‍ രാത്രികാല വാച്ചര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it