kozhikode local

ജനവാസ കേന്ദ്രത്തില്‍ അറവ് മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാര്‍

വാണിമേല്‍: ജനവാസ കേന്ദ്രത്തില്‍ അറവ് മാലിന്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍. വാണിമേല്‍ താഴെ വെള്ളിയോടാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനത്തിലാക്കി എത്തിച്ച അറവ് മാലിന്യം ജനവാസ കേന്ദ്രത്തിലെ റബ്ബര്‍ തോട്ടത്തിലെത്തിച്ചത്. ദുര്‍ഗന്ധമുയര്‍ന്നതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. റബ്ബര്‍ തോട്ടത്തില്‍ വളം കൊണ്ടുവന്നതാണെന്നാണ് സ്ഥലമുടമ പ്രദേശവാസികളോട് പറഞ്ഞത്. എന്നാല്‍ രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലിസിലും ആരോഗ്യ വകുപ്പിലും അറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ച ശേഷം മാലിന്യം മണ്ണിട്ട് മൂടി. അതേ സമയം അറവ്ശാലയിലെ മാലിന്യം മാത്രമല്ല റബ്ബര്‍ തോട്ടത്തില്‍ തള്ളിയ തെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആരോഗ്യ വകുപ്പധികൃതര്‍ മാലിന്യത്തിന്റെ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it