ജനവാസ കേന്ദ്രങ്ങളില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കരുത്: ഹൈക്കോടതി

കൊച്ചി: ജനവാസ കേന്ദ്രങ്ങളില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി. മുനിസിപ്പല്‍ ബില്‍ഡിങ് നിയമമനുസരിച്ച് മൊബൈല്‍ ടവര്‍ നിര്‍മാണം അനുവദനീയമാണെങ്കിലും ടൗണ്‍ പ്ലാനിങ് സ്‌കീമനുസരിച്ച് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉത്തരവിട്ടു.
മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ മരട് മുനിസിപ്പാലിറ്റി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കൊച്ചി കേന്ദ്രമായുള്ള നഗരത്തിനുവേണ്ടി നടപ്പാക്കിയ സ്ട്രക്ചറര്‍ പഌന്‍ അഥവാ ജനറല്‍ ടൗണ്‍ പഌനിങ് സ്‌കീം പ്രകാരം പാര്‍പ്പിട മേഖലകളില്‍ സൈബര്‍ കഫേകളോ ടെലികോം ടവറുകളോ പാടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ മേഖല, തൊഴില്‍ മേഖല എന്നിങ്ങനെ പലതരത്തില്‍ നഗരത്തെ വേര്‍തിരിക്കുന്നത് കേരള മുനിസിപ്പല്‍ ആക്ടിനനുസരിച്ചാണെങ്കിലും കൊച്ചി നഗരത്തെ സംബന്ധിച്ച് ജനറല്‍ ടൗണ്‍ പ്ലാനിങ് സ്‌കീം മുനിസിപ്പല്‍ ആക്ടിനു മേല്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it