kozhikode local

ജനവാസ കേന്ദ്രങ്ങളില്‍ തള്ളിയ മാലിന്യം നീക്കിയില്ല; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വാണിമേല്‍: വിലങ്ങാട്ടെ ജനവാസ കേന്ദ്രങ്ങളില്‍ തള്ളിയ മാലിന്യം നീക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വിലങ്ങാട്കല്ലാച്ചി റോഡിലാണ് വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ നാട്ടുകാര്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച്ച രാത്രിയാണ് വാളാം തോട് മേഖലയില്‍ ടിപ്പര്‍ ലോറിലെത്തിച്ച മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞത്. 25 ഓളം ചാക്കുകെട്ടുകളിലാണ് ലോറിയില്‍മാലിന്യം ഉണ്ടായിരുന്നത്.നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോറി വിലങ്ങാട് ഭാഗത്തേക്ക് ഓടിച്ച് പോകുകയും വിലങ്ങാട് പെട്രോള്‍ പമ്പിന് മുന്‍ വശം റോഡിലും,പുഴയിലും,കമ്പിളി പാറ റോഡരികിലും മാലിന്യം തള്ളിയത്. കമ്പിളി പാറയില്‍ മാലിന്യം തള്ളുന്നതിനിടെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.റോഡിലും മറ്റും തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ പോലിസ് ആവശ്യപ്പെട്ടിട്ടും ആരും തയ്യാറായില്ല. മൂന്ന് ദിവസമായിട്ടും മാലിന്യം നീക്കാതായതോടെയാണ് ഇന്നലെ വൈകുന്നേരം നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. വളയം എസ്‌ഐ പി എല്‍ ബിനുലാലും സംഘവുമെത്തി മാലിന്യം തള്ളിയ സംഘത്തെ കൊണ്ട് തന്നെ മാലിന്യം മറ്റൊരു ലോറിയിലാക്കി മാറ്റി.
Next Story

RELATED STORIES

Share it