ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവ കെണിയില്‍ കുടുങ്ങി

സുല്‍ത്താന്‍ബത്തേരി: വടക്കനാട് പള്ളിവയലില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവ വനംവകുപ്പു സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കടുവ കെണിയിലായത്.
കഴിഞ്ഞദിവസം നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് പള്ളിവയലില്‍ ജനവാസകേന്ദ്രത്തി ല്‍ ഇറങ്ങി കൃഷിയിടത്തില്‍ തമ്പടിച്ച കടുവയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. കടുവയെ പിന്നീട് സുല്‍ത്താന്‍ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിലെത്തിച്ചു. വയറിനും മുലക്കണ്ണിനും ആഴത്തിലുള്ള മുറിവേറ്റ കടുവയ്ക്ക് വൈല്‍ഡ് ലൈഫ് സര്‍ജന്‍ ജിജിമോന്റെ നേതൃത്വത്തില്‍ പ്രഥമ ചികില്‍സ നല്‍കി. വയറിനു പരിക്കേറ്റതിനാല്‍ കൂടുതല്‍ സമയം മയക്കിയതിനു ശേഷമാണ് തുടര്‍ചികില്‍സ നല്‍കേണ്ടത്. ഇതിനായി വിദഗ്ധ ചികില്‍സയ്ക്ക് തിരുവനന്തപുരത്തെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് കടുവയെ നാട്ടുകാര്‍ പള്ളിവയലില്‍ പാതയോരത്തു കണ്ടത്. വനപാലകര്‍ എത്തിയപ്പോഴേക്കും കടുവ സമീപത്തെ കാപ്പിത്തോട്ടത്തില്‍ പ്രവേശിച്ചു. കാപ്പിത്തോട്ടത്തില്‍ നിലയുറപ്പിച്ച കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് ഇരയെ കെട്ടിയ കൂടു സ്ഥാപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it