kannur local

ജനവാസകേന്ദ്രങ്ങളിലെ കാട്ടാനശല്യം: അടിയന്തര നടപടിക്കു നിര്‍ദേശം

ഇരിട്ടി: പേരാവൂര്‍ മണ്ഡലത്തിലെ വിവിധ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ പോലുമെത്തിയ കാട്ടാന ശല്യം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സണ്ണിജോസഫ് എഎല്‍എ വിളിച്ചു ചേര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനം.
നിയോജക മണ്ഡലത്തിലെ വനം അതിരിടുന്ന മുഴുവന്‍ പ്രദേശങ്ങളിലും ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ സംബന്ധിച്ച് രൂപരേഖയുണ്ടാക്കി കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് നിര്‍ദേശം.
ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമയി ഇറങ്ങാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ മുഴുവന്‍ തങ്ങളോടാണ് പരാതി പറയുന്നതെന്നും ശാശ്വത പരിഹാരം കണ്ടെത്തി ആശങ്ക ഒഴിവാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര ശ്രീധരന്‍, ബാബു ജോസഫ്, ഷീജ സെബാസ്റ്റ്യന്‍ എന്നിവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ആറളം ഫാം പുനരധിവാസ മേഖലയില്‍ ആനകള്‍ക്ക് തമ്പടിക്കാന്‍ കഴിയുന്ന രീതിയിലുള്ള കാടുകള്‍ വെട്ടിത്തെളിക്കണം. ആറളം വന്യജീവി സങ്കേത കേന്ദ്രത്തില്‍ നിന്നെത്തുന്ന കാട്ടാനക്കുട്ടം പുനരധിവാസ മേഖലയിലെ കാട്ടിലാണ് താമാസിക്കുന്നത്. കാട് വെട്ടിനീക്കുന്നതോടെ തിരികെ പോവും.
ഇതിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ ജില്ലാ കലക്്ടറോടും ഐടിഡിപിയോടും ആവശ്യപ്പെടാും യോഗം തീരുമാനിച്ചു. നിലവില്‍ ഫാം പരിധിയിലെ ആനമതില്‍ ശക്തിപ്പെടുത്താന്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിദഗ്ധരുമായി ചേര്‍ന്ന് പഠനം നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഡിഎഫ്ഒ സുനില്‍ പാമിഡി, ആറളം വൈല്‍ഡ്— ലൈഫ് വാര്‍ഡന്‍ വി മധുസൂദനന്‍, കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫിസര്‍ പി ബിനു, റാപിഡ്— റെസ്—പോണ്‍സ് ടീം ഡെപ്യൂട്ടി റെയ്ഞ്ചര്‍ വി എസ് രാജന്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ വി ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







Next Story

RELATED STORIES

Share it