malappuram local

ജനല്‍ വഴി മോഷണം നടത്തുന്ന ജനല്‍ അക്ബര്‍ പിടിയില്‍

മഞ്ചേരി: പ്രമുഖ മോഷ്ടാവ് ജനല്‍ അക്ബര്‍ പിടിയില്‍. വഴിക്കടവ് പൂവത്തിപൊയില്‍ വാക്കയില്‍ അക്ബര്‍(46)എന്ന വിന്‍ഡോ അക്ബര്‍ ആണ് ഇന്നലെ ചെങ്ങര ബൈപാസില്‍ മഞ്ചേരി ക്രൈം സ്‌ക്വാഡിന്റെ പിടിയിലായത്.
വീടുകളുടെ ജനല്‍ സ്‌ക്രുഡ്രൈവര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി കളവ് നടത്തുകയാണ് വിന്‍ഡോ അക്ബറിന്റെ മോഷണ രീതി. നിരവധി വീടുകളില്‍ നിന്നും സ്ത്രീകളുടേയും കുട്ടികളുടേയും സ്വര്‍ണം കട്ടര്‍ ഉപയോഗിച്ചാണ് കവരുന്നത്. മഞ്ചേരി സിഐ സണ്ണിചാക്കോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. സെക്കന്റ് ഷോ കഴിഞ്ഞാണ് വിദ്വാന്‍ വിലസുന്നത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ മോഷണകേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കരുവാരകുണ്ട് കണ്ണത്ത് സ്വദേശി പാച്ചേരി ഹംസയുടെ ഭാര്യയുടെ ഒന്നരപവന്‍ വരുന്ന സ്വര്‍ണ പാദസരവും പുളിംകടവ് സ്വദേശി തെങ്ങുംതൊടിക മുഹമ്മദിന്റെ കുട്ടിയുടെ അരപ്പവന്റെ മാലയും കവര്‍ന്നു. ഗൂഡല്ലൂര്‍ ,പെരിന്തല്‍മണ്ണ നിലമ്പൂര്‍, വഴിക്കടവ് കരുവാരകുണ്ട് തുടങ്ങിയ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20ലേറെ കേസുകളിലും ഇയാള്‍ പ്രതിയാണന്ന് പോലിസ് പറഞ്ഞു. പ്രതിയെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മഞ്ചേരി എസ്‌ഐ കൈലാസ് നാഥ്,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ടി ശ്രീകുമാര്‍ ,ഉണ്ണികൃഷ്ണന്‍മാരാത്ത് പി സജ്ഞീവ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it