ജനറേറ്റര്‍ മോഷ്ടാവ് പിടിയില്‍

കൊച്ചി: സംസ്ഥാന വ്യാപകമായി വിലയേറിയ ആധുനിക ജനറേറ്ററുകള്‍ മോഷണംനടത്തി വന്നിരുന്ന യുവാവ് പോലിസ് പിടിയില്‍.
തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ അമ്പലത്താഴം ഒരുമനയൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം വാലവീട്ടില്‍നിന്ന് ഇപ്പോള്‍ തൃശൂര്‍ മരത്താക്കര ഭാഗത്ത് ഫിഷറീസ് റോഡില്‍ വാടകയ്ക്കു താമസിക്കുന്ന ഉണ്ണികൃഷ്ണ (32)നെയാണ് പാലാരിവട്ടം എസ്എച്ച്ഒ എസ് സനല്‍, എസ്‌ഐ വി എന്‍ ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തൃശൂര്‍ ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്.
ഉണ്ണികൃഷ്ണനും സഹോദരന്‍ പ്രവീണും ചേര്‍ന്നാണ് മോഷണം നടത്തിയിരുന്നത്. അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ജിഎഎസ്‌ഐ അനില്‍കുമാര്‍, സജയന്‍ കുട്ടപ്പന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ മാഹിന്‍, പി ബി അനീഷ്, ടി ആര്‍ രതീഷ് അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it